
ഇന്ത്യൻ എംബസി അപെക്സ് ബോഡികളായ ഐ.സി.സി (ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍), ഐ.സി.ബി.എഫ്, ഐ.സ്.സി തുടങ്ങിയ സമിതികളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുമായി ഖത്തര്‍ ഇന്ത്യന്‍ ഓദേഴ്സ് ഫോറം പ്രതിനിധികള്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി. ഐ.സി.സി അശോക ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിന് പ്രത്യേകം ക്ഷണിതാക്കളായി എത്തിയ ഫോറം പ്രതിനിധികള്‍, ചടങ്ങിന് ശേഷമാണ് ഭാരവാഹികളെ നേരില്‍ കണ്ടത്. പ്രസിഡണ്ട് ഡോ. സാബു കെ സി, അഷ്റഫ് മടിയാരി, തൻസീം കുറ്റ്യാടി, അൻസാർ അരിമ്പ്ര, അൻവർ ബാബു, ജിജോയ് ജോർജ്, മൻസൂർ മൊയ്തീൻ എന്നിവരാണ് ഫോറത്തെ പ്രതിനിധീകരിച്ചത്.