
ഖത്തറിലെ ഇന്ത്യക്കാരായ എഴുത്തുകാരുടെ കൂട്ടായ്മയായ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന്റെ, 2023- 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോക്ടർ സാബു (പ്രസിഡണ്ട് ) അഷറഫ് മടിയാരി , ശ്രീകല ജിനൻ, (വൈസ് പ്രസിഡണ്ടുമാർ), ഹുസ്സൈൻ കടന്നമണ്ണ (ജനറൽ സെക്രട്ടറി), ഷാഫി പി. സി. പാലം, ഷംനാ ആസ്മി (സെക്രട്ടറിമാർ) അൻസാർ അരിമ്പ്ര (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സുബൈർ വെള്ളിയോട്, തൻസീം കുറ്റ്യാടി, അബ്ദുസ്സലാം മാട്ടുമ്മൽ, അമൽ ഫെർമിസ്, ഫൈസൽ അബൂബക്കർ, ഹുസൈൻ വാണിമേൽ, മജീദ് പുതുപ്പറമ്പ്, രാം മോഹൻ നായർ, സ്മിത ആദർശ്, ഷംല ജഅഫർ എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യുട്ടീവ് അംഗങ്ങള്‍.
കൂടാതെ, മഹമൂദ് മാട്ടൂൽ, അബ്ദുൽ അസീസ് മഞ്ഞിയിൽ, ഡോ. സലീൽ ഹസ്സൻ, ഷീലാ ടോമി, മൻസൂർ മൊയ്തീൻ, ഷോഭാ നായർ, ജിജോയ് ജോർജ്, അഷറഫ് അച്ചോത്ത്, എന്നിവരെ ഉപദേശക സമിതി അംശംങ്ങളായും തിരഞ്ഞെടുത്തു.
ഫോറത്തിന്റെ ജനറൽ ബോഡിയാണ് പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച ചടങ്ങിൽ മുൻ ട്രഷറർ കൂടിയായ സലീം നാലകത്ത് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.