
തെജാരിബ്, ദി ഗേൾ ഹു ക്ലൈംബ്ഡ് മൗണ്ടൈൻസ് (മൂന്നാം പതിപ്പ്) കൃതികളുടെ ഖത്തർ പ്രകാശനം ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അരോമ ദർബാർ ഹാളിൽ നടന്നു.
പ്രമുഖ എഴുത്തുകാരനും ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ജനറൽ സെക്രട്ടറിയുമായ ഹുസൈൻ കടന്നമണ്ണയുടെ ‘തെജാരിബ്’ സിറ്റി എക്സ്ചേഞ്ച് സി ഇ ഒ യും ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡണ്ടുമായ ഷറഫ് പി ഹമീദ് തൃശൂർ റോയൽ എൻജിനിയറിങ്ങ് കോളേജ് ചെയർമാനും നോബിൾ ഇന്ത്യൻ സ്കൂൾ ഖത്തർ പ്രസിഡൻറുമായ ഹുസൈൻ മുഹമ്മദിന് നൽകി പ്രകാശനം ചെയ്തു. ഖിയാഫ് അംഗം ജാബിർ റഹ്മാൻ പുസ്തകാവതരണം നടത്തി.
സ്വപ്ന ഇബ്രാഹീം എഴുതിയ ‘ദി ഗേൾ ഹു ക്ലൈംബ്ഡ് മൗണ്ടൈൻസ്’ കൃതിയുടെ പ്രകാശനം എംകോ ഖത്തർ ഫെസിലിറ്റി മാനേജർ സൗമ്യ വാസുദേവൻ നിർവഹിച്ചു. സാമുഹ്യപ്രവർത്തക ബബിത മനോജ് ഏറ്റുവാങ്ങിയ പുസ്തകം ഡോ പ്രതിഭാ രതീഷ് പരിചയപ്പെടുത്തി.
ഫോറം പ്രസിഡണ്ട് ഡോക്ടർ സാബു കെ.സി. അധ്യക്ഷനായ ചടങ്ങിൽ തൻസീം കുറ്റ്യാടി സ്വാഗത ഭാഷണവും ഹുസ്സൈൻ വാണിമേൽ നന്ദിയും പറഞ്ഞു. അബ്ദുൽ മജീദ് പുതുപ്പറമ്പ് മോഡറേറ്റർ ആയി.
ഇരു പുസ്തകങ്ങളുടെയും കോപ്പികൾ കെ എം സി സി പ്രസിഡൻണ്ട് ഡോക്ടർ അബുൽ സമദിൽ നിന്നും റേഡിയൊ മലയാളം സി ഇ ഒ അൻവർ ഹുസൈർ ഏറ്റുവാങ്ങി.
ലോക കേരളസഭ അംഗം അബ്ദുറഊഫ് കൊണ്ടോട്ടി, FCC സി.ഇ.ഒ ഹബീബ് റഹ്മാൻ കിഴിശ്ശേരി, എഡ്യുക്കേറ്റർ സൗമ്യ മാത്യു എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഗ്രന്ഥകർത്താക്കള്‍ മറുപടി നൽകി.
ഖിയാഫ് ട്രഷറർ അൻസാർ അരിമ്പ്ര, ശ്രീകല ജിനൻ, അഷറഫ് മടിയാരി, സുരേഷ് കുവാട്ടിൽ, മുരളി വളൂരാൻ, അബ്ദു സലാം മാട്ടുമ്മൽ, നജിത പുന്നയൂർകുളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.