ഫോറം പ്രതിനിധികൾ ഐ സി സി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യൻ എംബസി അപെക്സ് ബോഡികളായ ഐ.സി.സി (ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍), ഐ.സി.ബി.എഫ്, ഐ.സ്.സി തുടങ്ങിയ സമിതികളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുമായി ഖത്തര്‍ ഇന്ത്യന്‍ ഓദേഴ്സ് ഫോറം പ്രതിനിധികള്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി. ഐ.സി.സി അശോക ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിന് പ്രത്യേകം ക്ഷണിതാക്കളായി എത്തിയ ഫോറം പ്രതിനിധികള്‍, ചടങ്ങിന് ശേഷമാണ് ഭാരവാഹികളെ നേരില്‍ കണ്ടത്. പ്രസിഡണ്ട് Read More …

പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം അംഗവും എഴുത്തുകാരനുമായ ഷാഫി പി സി പാലം രചിച്ച“ലോകകപ്പ് അനുഭവ സാക്ഷ്യം” എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഇന്ത്യൻ സ്പോർട്സ് സെൻ്റർ പ്രസിഡൻ്റ് ഇ.പി. അബ്ദുറഹ്മാൻ നിർവഹിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് കവി ഒ.എം. കരുവാരകുണ്ട് പുസ്തകം ഏറ്റുവാങ്ങി. ഫോറം നിർവഹക സമിതി അംഗം മുഹമ്മദ് ഹുസ്സൈൻ വാണിമേൽ പുസ്തകം സദസ്സിന് Read More …

ഇന്ത്യാ-ഖത്തര്‍ സാംസ്കാരിക കൈമാറ്റം, ഖിയാഫിന് ഒട്ടേറെ ചെയ്യാനാവും

(ഖത്തരീ ഓതേഴ്‌സ് ഫോറം പ്രോഗ്രാം വിഭാഗം മേധാവി സാലിഹ് ഗുറൈബ് അല്‍ഉബൈദലി, ഖിയാഫ് ലോഞ്ചിംഗ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് നടത്തിയ പ്രഭാഷണം) നാമെല്ലാവരും ഒന്നാണ്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ചിരപുരാതനമാണ്. വാണിജ്യബന്ധങ്ങളിലൂടെയാണ് അത് തുടക്കം കുറിക്കുന്നത്. ഖത്തറിലെ മുത്തുകള്‍ ഇന്ത്യയിലും ഇന്ത്യയിലെ സുഗന്ധ ദ്രവ്യങ്ങള്‍ ഖത്തരിലെ മാര്‍കറ്റുകളിലും അക്കാലത്ത് സുലഭമായിരുന്നു. ഖത്തറിന്റെ കടലില്‍ ഓടിയിരുന്ന Read More …

ഖിയാഫ് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഗ്രന്ഥകര്‍ത്താക്കളുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം (QIAF) ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. സെപ്തംബര്‍ 2 വെള്ളിയാഴ്ച വൈകു: 6:30 മുതല്‍ തുമാമയിലെ ഐ.ഐ.സി.സി കാഞ്ചാണി ഹാളില്‍ നടന്ന പരിപാടിയിലായിരുന്നു ലോഞ്ചിംഗ്. ഖത്തരീ ഓതേഴ്‌സ് ഫോറം പ്രോഗ്രാം വിഭാഗം മേധാവി സാലിഹ് ഗുറൈബ് അല്‍ഉബൈദലി യോഗം ഉദ്ഘാടനം ചെയ്തു. എഴുത്തും വായനയും Read More …

ഖിയാഫ് ഔപചാരിക ഉദ്ഘാടനം- പത്ര സമ്മേളനം നടത്തി

സെപ്തംബര്‍ 2 വെള്ളിയാഴ്ച വൈകു: 6:30 ന് തുമാമയിലെ ഐ.ഐ.സി.സി കാഞ്ചാണി ഹാളില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയുടെ വിശദ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു ലക്ഷ്യം. സംഘാടക സമിതിയുടെ തീരുമാന പ്രകാരം, ആഗസ്റ്റ് 30 ന് ഉച്ചക്ക് 1 മണിക്ക്, സൈതൂന്‍ റെസ്റ്റോറന്റില്‍ വെച്ചായിരുന്നു പത്ര സമ്മേളനം. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെയെല്ലാം പ്രതിനിധികള്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. Read More …

സാംസ്കാരിക സമന്വയത്തിൻ്റെ നിദർശനമായി ഖിയാഫ് പുസ്തക പ്രകാശനം

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള സാംസ്കാരിക – വാണിജ്യ ബന്ധം ചിരപുരാതനമാണെന്നും സാഹിത്യവിവർത്തനത്തിലൂടെ അത് കൂടുതൽ ശക്തിപ്പെടുമെന്നും ഖത്തറിലെ അറിയപ്പെട്ട സാംസ്കാരിക പ്രവർത്തകനും ഖത്തരീ ഫോറം ഫോർ ഓതേഴ്സ് പ്രോഗ്രാം ഡയറക്ടറുമായ സാലിഹ് ഗുറൈമ്പ് അൽ-ഉബൈദലി പറഞ്ഞു. ഫൈസൽ അബൂബക്കറിൻ്റെ ‘നിലാവിൻ നനവിൽ’ എന്ന ഉപവാസ കവിതാ സമാഹാരത്തിൻ്റെ അറബി വിവർത്തനം ‘മുൽഹമൻ മിൻ റുഇയത്തിൽ Read More …

ഖിയാഫ് ഇഫ്താര്‍ സംഗമം വേറിട്ട അനുഭവമായി

ഖത്തറിലെ ഇന്ത്യന്‍ ഗ്രന്ഥ കര്‍ത്താക്കളുടെ കൂട്ടായ്മയായ ഖിയാഫ് (ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം വേറിട്ട അനുഭവമായി. ഏപ്രില്‍ 8ന് വെള്ളിയാഴ്ച, ശഹാനിയയിലെ പ്രത്യേക തമ്പില്‍ വെച്ച് നടന്ന ഇഫ്താറില്‍ അമ്പതിലേറെ വരുന്ന ഖിയാഫ് അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. വൈകുന്നേരം നാല് മണിയോടെ തുടങ്ങിയ സംഗമത്തില്‍ പ്രസംഗം, കവിതാലാപനം, കുട്ടികള്‍ക്കായി കളറിംഗ്, ക്വിസ് Read More …