കടലൊരു പാതി- പ്രതിമാസ പുസ്തക ചർച്ച

ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം മാസം തോറും നടത്തുന്ന പുസ്തക ചർച്ചയിൽ ഇത്തവണ ഉൾപ്പെടുത്തിയത് രണ്ട് കവിതാ സമാഹാരങ്ങളാണ്. കടലൊരു പാതി എന്ന പേരിലായിരുന്നു പരിപാടി. കവിയും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ തൻസീം കുറ്റ്യാടിയുടെ  “കടലോളം കനമുള്ള കപ്പലുകൾ”   പ്രമുഖ എഴുത്തുകാരനും അനേകം സഞ്ചാര കൃതികളുടെ രചയിതാവുമായ യൂനുസ് പി ടി പരിചയപ്പെടുത്തി. “അതിർത്തികളുടെയും സ്വാതന്ത്ര്യത്തിൻ്റെയും Read More …

പുസ്തക പ്രകാശനവും സാംസ്‌കാരിക സദസ്സും സംഘടിപ്പിച്ചു

തെജാരിബ്, ദി ഗേൾ ഹു ക്ലൈംബ്ഡ്‌ മൗണ്ടൈൻസ് (മൂന്നാം പതിപ്പ്) കൃതികളുടെ ഖത്തർ പ്രകാശനം ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അരോമ ദർബാർ ഹാളിൽ നടന്നു. പ്രമുഖ എഴുത്തുകാരനും ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ജനറൽ സെക്രട്ടറിയുമായ ഹുസൈൻ കടന്നമണ്ണയുടെ ‘തെജാരിബ്’ സിറ്റി എക്സ്ചേഞ്ച് സി ഇ ഒ യും ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡണ്ടുമായ ഷറഫ് Read More …

പ്രവാസികളുടെ സാംസ്കാരിക സംഭാവനകളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്

ഇന്ത്യയുടെയും വിശിഷ്യാ കേരളത്തിന്റെയും സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്നും അവ ചർച്ച ചെയ്യപ്പെടുന്നതോടൊപ്പം അവരുടെ സാംസ്‌കാരിക സംഭാവനകളും കൂടി ചർച്ച ചെയ്യേണ്ടതാണെന്നും പ്രമുഖ മലയാള സാഹിത്യകാരനും മുൻ കേന്ദ്ര സാഹിത്യ അക്കാദമി മെമ്പറുമായ പി.കെ പാറക്കടവ് അഭിപ്രായപ്പെട്ടു. എഴുത്ത് എന്നത് ജനങ്ങളെ ചിരിപ്പിക്കാനുള്ള ഒരു ആയുധമല്ലെന്നും മറിച്ച് ഇതരരുടെ വേദനകളെയും പ്രയാസങ്ങളെയും അപരരിലേക്ക് Read More …

ഖിയാഫ് ഓണാഘോഷം – ഓര്‍ക്കാനൊരോണം

ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ‘ഓർക്കാനൊരോണം’ എന്ന ശീർഷകത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.ശഹാനിയയിലെ ഷെയ്ഖ് ഫൈസൽ മ്യൂസിയം ഹാളിൽ നടന്ന വിപുലമായ പരിപാടി ഒരോണാഷത്തോടൊപ്പം ഖിയാഫ് അംഗങ്ങളുടെ കുടുംബസംഗമ വേദി കൂടിയായി. പൂക്കളം ഒരുക്കി രാവിലെ പത്ത് മണിക്ക് തുടക്കം കുറിച്ച പരിപാടി ഫോറം പ്രസിഡണ്ട് ഡോക്ടർ സാബു കെ സി ഉത്ഘാടനം ചെയ്തു.അബ്ദുസലാം മാട്ടുമ്മൻ, Read More …

മഞ്ഞുതുള്ളികള്‍ പ്രകാശനവും പുസ്തക ചര്‍ച്ചയും

ദോഹ: പ്രവാസ കവി അബ്ദുല്‍ അസീസ് മഞ്ഞിയിലിന്റെ കവിതാസമാഹാരം ‘മഞ്ഞുതുള്ളികള്‍’ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദോഹയില്‍ സംഘടിപ്പിച്ച സാഹിത്യ സദസ്സില്‍ ഫോറം ജനറല്‍ സെക്രട്ടറി ഹുസ്സൈന്‍ കടന്നമണ്ണ പ്രകാശനം ചെയ്തു. തനിമ ഖത്തര്‍ അസി.ഡയറക്ടര്‍ അനീസ് കൊടിഞ്ഞി പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരനും ഫോറം അഡ്വൈസറി ബോര്‍ഡ് അംഗവുമായ എം.ടി നിലമ്പൂര്‍ പുസ്തകം പരിചയപ്പെടുത്തി. മലബാറിന്റെ കവന വരദാനങ്ങളിലൊരാളായിരുന്ന Read More …

ബഷീറിയൻ വിശേഷങ്ങളുമായി ‘ഇമ്മിണി ബല്യ സുൽത്താൻ’

Immini Balya sultan

ദോഹ: ‘ഇമ്മിണി ബല്യ സുൽത്താൻ’ എന്ന പേരിൽ ഫോറം സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഏറെ ശ്രദ്ധേയമായി. വിട പറഞ്ഞ് മുപ്പത് വർഷങ്ങൾക്കു ശേഷവും ആ മഹാ പ്രതിഭ നമ്മുടെ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നത് സാഹിത്യത്തിലെ മേത്തരം ഭാഷാസങ്കൽപങ്ങളെയും നായക പരികല്പനകളെയുമൊന്നും കൂസാത്ത അദ്ദേഹത്തിന്റെ സവിശേഷമായ രചനാ രീതിയും ദാർശനികതയും കാരണമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ Read More …

വാക്കുകള്‍ പ്രകാശം പരത്തുന്ന വിളക്കുകളാവണം- ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

വാക്കുകള്‍ പ്രകാശം പരത്തുന്ന വിളക്കുകളാവണമെന്നും അവ ഓരോന്നും ഉപയോഗിക്കേണ്ടത് ഏറെ സൂക്ഷിച്ചാവണമെന്നും പ്രമുഖ കഥാകൃത്തും സാഹിത്യകാരനുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം അംഗങ്ങളോടൊപ്പം സാഹിത്യ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ഇന്ന് നിഷ്പ്രയാസം ഉപയോഗിക്കുന്ന വാക്കുകളോരോന്നും നൂറ്റാണ്ടുകളുടെ ക്രയവിക്രയങ്ങളിലൂടെ രൂപപ്പെട്ടതാണെന്നും ഇന്നും പുതിയ പദങ്ങള്‍ എല്ലാ ഭാഷയിലും ജനിച്ചുകൊണ്ടിരിക്കുകയാണെന്നും അവയെല്ലാം Read More …

ഓതേഴ്സ് ഫോറം, പുതിയ കമ്മിറ്റി നിലവില്‍ വന്നു

New Committee

ഖത്തറിലെ ഇന്ത്യക്കാരായ എഴുത്തുകാരുടെ കൂട്ടായ്മയായ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന്റെ, 2023- 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോക്ടർ സാബു (പ്രസിഡണ്ട് ) അഷറഫ് മടിയാരി , ശ്രീകല ജിനൻ, (വൈസ് പ്രസിഡണ്ടുമാർ), ഹുസ്സൈൻ കടന്നമണ്ണ (ജനറൽ സെക്രട്ടറി), ഷാഫി പി. സി. പാലം, ഷംനാ ആസ്മി (സെക്രട്ടറിമാർ) അൻസാർ അരിമ്പ്ര (ട്രഷറർ) എന്നിവരാണ് പുതിയ Read More …

‘ഊദ് ‘ നോവൽ പ്രകാശനവും സാംസ്കാരിക സദസ്സും

യുവഎഴുത്തുകാരിയും ഖത്തർ പ്രവാസിയുമായ ഷമിന ഹിശാമിന്റെ പ്രഥമ നോവൽ ‘ഊദ്’ ന്റെ ഖത്തറിലെ പ്രകാശനവും ചർച്ചയും ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറത്തിന്റെ നേതൃത്വത്തിൽ തുമാമ IICC കാഞ്ഞാണി ഹാളിൽ നടന്നു. 2022 ഡി.സി. നോവൽപുരസ്‌കാര നിർണയ സമിതിയുടെ പ്രത്യേക പരാമർശത്തിനർഹമായ നോവലിന്റെ പ്രകാശനചടങ്ങ് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) പ്രസിഡണ്ട് എ പി മണികണ്ഠൻ ഉദ്ഘാടനം Read More …

ഓതേഴ്സ് ഫോറം ഇഫ്താർ മജ്‌ലിസ് സംഘടിപ്പിച്ചു

ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം, ശഹാനിയയിലുള്ള ഫാം ഹൗസ് ടെന്റിൽ സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം വൈവിധ്യം കൊണ്ടും സംഘാടന മികവ് കൊണ്ടും കുടുംബങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തം കൊണ്ടും വേറിട്ട അനുഭവമായി. മുതിർന്നവരുടേത് മാത്രമായി മാറുന്ന ഇഫ്താർ സംഗമങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി അംഗങ്ങൾക്കും കുടുംബങ്ങൾക്കും കുട്ടികൾക്കും മനസ്സുതുറന്ന് അടുത്തിടപഴകാനും പരസ്പരം സ്നേഹം പങ്കിടാനുംഇഫ്താർ മജ്ലിസ് Read More …