
ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ‘ഓർക്കാനൊരോണം’ എന്ന ശീർഷകത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.ശഹാനിയയിലെ ഷെയ്ഖ് ഫൈസൽ മ്യൂസിയം ഹാളിൽ നടന്ന വിപുലമായ പരിപാടി ഒരോണാഷത്തോടൊപ്പം ഖിയാഫ് അംഗങ്ങളുടെ കുടുംബസംഗമ വേദി കൂടിയായി. പൂക്കളം ഒരുക്കി രാവിലെ പത്ത് മണിക്ക് തുടക്കം കുറിച്ച പരിപാടി ഫോറം പ്രസിഡണ്ട് ഡോക്ടർ സാബു കെ സി ഉത്ഘാടനം ചെയ്തു.അബ്ദുസലാം മാട്ടുമ്മൻ, ശ്രീ കല ജെനിൻ, തൻസീം കുറ്റ്യാടി എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള, അന്താക്ഷരി തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി. കമ്പ വലിയോട് കൂടി അവസാനിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഹുസ്സൈൻ കടന്നമണ്ണ സ്വാഗതം പറഞ്ഞു. ഹുസ്സൈൻ വാണിമേൽ, അൻസാർ അരിമ്പ്റ, അഷറഫ് മടിയാരി, ശോഭാ നായർ, ഷംനാ ആസ്മി, ഷംലാ ജഅഫർ, നെജിത നെജി, സുരേഷ് കുവാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി. അംഗങ്ങൾക്കായി നടത്തിയ ‘എഴുത്തോണം’ രചനാ മത്സരത്തിൽ സനൂദ് കരുവള്ളി പാത്തിക്കൽ, നെജിതാ പുന്നയൂർക്കുളം എന്നിവർ വിജയികളായി.