ഡോ. അമീര്‍ താജ് അല്‍സിറുമായി മുഖാമുഖം നടത്തി

Interaction with Dr. Amir

ഖത്തറിലെ ശ്രദ്ധേയരായ മറുനാടൻ എഴുത്തുകാരെയും കൃതികളെയും അടുത്തറിയാനും സംവദിക്കാനുമുള്ള അവസരമെന്ന നിലയിൽ ഖത്തർ ഇന്ത്യൻ ഓതേഴ്‌സ് ഫോറം, പ്രശസ്ത സുഡാനി എഴുത്തുകാരനും കത്താറ നോവൽ പുരസ്കാര ജേതാവുമായ ഡോ. അമിർ താജ് അൽസിർറുമായി “ഏൻ ഈവ് വിത്ത് ദ ലെജൻഡ്: ബിയോണ്ട് ദി പേജസ്, ബിയോണ്ട് ദ വേർഡ്സ്” എന്ന ശീർഷകത്തിൽ മുഖാമുഖം സംഘടിപ്പിച്ചു.

ഫോറം പ്രസിഡൻറ് ഡോ. സാബു കെ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ
ജനറൽ സെക്രട്ടറി തൻസീം കുറ്റിയാടി സ്വാഗതം പറഞ്ഞു. ഗവേണിംഗ് ബോഡി
ചെയർമാൻ ഹുസൈൻ കടന്നമണ്ണ, വൈസ് പ്രസിഡണ്ട് മജീദ് പുതുപ്പറമ്പ് മോഡറേറ്റർമാരായിരുന്നു.

സമകാലിക അറബി സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരനായ ഡോ.അമീർ താജ്, ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ഭിഷഗ്വരൻ കൂടിയാണ്.

സങ്കീർണ്ണമായ മനുഷ്യബന്ധങ്ങളെയും സുഡാന്റെ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തെയും അദ്ദേഹം തന്റെ നോവലുകളിൽ ആവിഷ്കരിച്ചിട്ടുണ്ട്.​ മുപ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പല കൃതികളും ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ തുടങ്ങി പത്തിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ആഫ്രിക്കൻ-സുഡാനീസ് സംസ്കാരം, ചരിത്രം, മിത്തുകൾ, സാമൂഹിക യാഥാർത്ഥ്യങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ എഴുത്തുകളിൽ കാണാം.

എബോള-76, ​ദി ഗ്രബ് ഹണ്ടർ,
​ഫ്രഞ്ച് പെർഫ്യൂം,
​366, ​ദി ടെലിഗ്രാം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികൾ.

തനത് ശൈലിയിലൂടെ അറബി സാഹിത്യ ലോകത്ത് സ്വന്തമായൊരു ഇടം നേടിയെടുത്ത ഡോ.അമീർ താജ് 2015 ലാണ് 366 എന്ന നോവലിലൂടെ കത്താറ നോവൽ പുരസ്‌കാരത്തിന് അർഹനായത്.

എഴുത്തു വിശേഷങ്ങളും ജീവിതാനുഭവങ്ങളും പങ്കുവെച്ച് സദസ്സുമായി സംവദിച്ച അദ്ദേഹം, അതിർത്തികൾക്കപ്പുറം മനുഷ്യരെ ഒരുമിപ്പിക്കുന്നതിൽ കലക്കും സാഹിത്യത്തിനും വലിയ പങ്കു വഹിക്കാനാവുമെന്നും ചൂണ്ടിക്കാട്ടി.

ഹുസൈൻ അഹമ്മദ്, മുഹമ്മദ്‌ നജീബ്, ത്വയ്യിബ ഇബ്രാഹീം, മജീജ് നാദാപുരം തുടങ്ങിയവർ സംസാരിച്ചു. ജോയിൻ സെക്രട്ടറി ചിത്രാ ശിവൻ നന്ദി പ്രകാശിപ്പിച്ചു.

മുനീർ തൂലിക,
ആർട്ടിസ്റ്റ് അച്ചു എന്നിവർ വരച്ച ഡോ. അമീർ താജിൻ്റെ രേഖാ ചിത്രങ്ങൾ അദ്ദേഹത്തിന് സമ്മാനിച്ചു.

ട്രഷറർ അൻസാർ അരിമ്പ്ര, വൈസ് പ്രസിഡൻ്റ് ഷംന ആസ്മി, നേഹ ആസ്മി, സുരേഷ് കുവാട്ട് എന്നിവർ ചേർന്ന് നിർമ്മിച്ച ഡോക്യുമെൻററി വീഡിയോ സദസ്സിൽ പ്രദർശിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ആത്മകഥ ‘എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ അതിഥിക്കു സമ്മാനിച്ചു.

വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ മടിയാരി, ജോയിൻ സെക്രട്ടറി ഷംല ജഅഫർ, ശ്രീനാഥ് ശങ്കരൻകുട്ടി, ജാബിർ റഹ്‌മാൻ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *