ഖത്തർ ഇന്ത്യൻ ഓതേഴ്‌സ് ഫോറത്തിൻ്റെ (ഖിയാഫ്) ആഭിമുഖ്യത്തിൽ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും ചർച്ചയും എഴുത്തുകാരുമായുള്ള മുഖാമുഖവും സംഘടിപ്പിച്ചു.
ദീർഘകാല പ്രവാസിയായ എസ്.എച്ച്.എ മജീദ് രചിച്ച, 26 ലധികം രാജ്യങ്ങളിലൂടെയുള്ള സഞ്ചാരാനുഭവങ്ങളും നിരീക്ഷണങ്ങളും ചരിത്രവസ്തുതകളും ഉൾക്കൊള്ളുന്ന പുസ്തകം ‘സ്വപ്നവഴികളിലെ രത്‌നപാദുകങ്ങൾ’ ലോകകേരളസഭാ അംഗവും സാംസ്കാരിക പ്രവർത്തകനുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടിയും, ടിജോമോൻ തോമസിൻ്റ പ്രഥമ നോവൽ ‘ശബ്ദസാക്ഷി’ അൽ മുഫ്ത റെൻ്റ് എ കാർ എക്സിക്യൂട്ടീവ് ഡയറക്റ്റർ സിയാദ് ഉസ്മാനും പ്രകാശനം ചെയ്തു.ഖിയാഫ് ഗവേണിംഗ് ബോഡി ചെയർമാൻ ഹുസൈൻ കടന്നമണ്ണ എഴുത്തുകാരിൽ നിന്ന് ആദ്യപ്രതി ഏറ്റുവാങ്ങി.
പ്രസിഡൻ്റ് ഡോ. സാബു കെ.സി ആധ്യക്ഷം വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി തൻസീം കുറ്റ്യാടി സ്വാഗതം പറഞ്ഞു. ഹ്രസ്വസന്ദർശനാർത്ഥം നാട്ടിൽ നിന്നെത്തിയ എഴുത്തുകാരൻ ആബിദ് പള്ളിപ്പുറം ആശംസകൾ നേർന്ന് സംസാരിച്ചു. വൈസ് പ്രസിഡൻ്റ് മജീദ് പുതുപ്പറമ്പ്, എക്സിക്യൂട്ടീവ് അംഗം അബ്ദുസ്സലാം മാട്ടുമ്മൽ എന്നിവർ പുസ്തകാവതരണം നടത്തി.
ഷൈജു ധമനി, നസീർ പാനൂർ, പ്രവീൺ രവീന്ദ്രൻപിള്ള, ഡെൻസിൽ ഷിബു, രജീഷ് കായക്കൽ, ഹുമൈറ അബ്ദുൽ വാഹിദ് എന്നിവർ വായനാനുഭവം പങ്കുവെച്ച് സംസാരിച്ചു. തുടർന്നു നടന്ന മുഖാമുഖ സെഷനിൽ എസ്. എച്ച്. എ മജീദ്, ടിജോമോൻ തോമസ് എന്നിവർ സദസ്സുമായി സംവദിച്ചു.
നജിത പുന്നയൂർക്കുളം മോഡറേറ്ററായ പരിപാടിയിൽ ഷമിന ഹിഷാം നന്ദി പറഞ്ഞു. ‘ശബ്ദസാക്ഷി’ നോവലിൻ്റെ രണ്ടാംഭാഗം കവർ റിലീസും ചടങ്ങിൽ നടന്നു.
അൻസാർ അരിമ്പ്ര, ഷംല ജഹ്ഫർ, സുരേഷ് കൂവാട്ട്, ഷംന ആസ്മി, മുരളി വാളൂരാൻ, ജാബിർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
