ഖിയാഫ് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഗ്രന്ഥകര്‍ത്താക്കളുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം (QIAF) ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. സെപ്തംബര്‍ 2 വെള്ളിയാഴ്ച വൈകു: 6:30 മുതല്‍ തുമാമയിലെ ഐ.ഐ.സി.സി കാഞ്ചാണി ഹാളില്‍ നടന്ന പരിപാടിയിലായിരുന്നു ലോഞ്ചിംഗ്.

ഖത്തരീ ഓതേഴ്‌സ് ഫോറം പ്രോഗ്രാം വിഭാഗം മേധാവി സാലിഹ് ഗുറൈബ് അല്‍ഉബൈദലി യോഗം ഉദ്ഘാടനം ചെയ്തു. എഴുത്തും വായനയും എന്നും നില നില്‍ക്കുമെന്നും അതാണ് മനുഷ്യരെ സാംസ്കാരികമായി ഉന്നതിയിലേക്ക് നയിക്കുന്നതെന്നും ആ രംഗത്ത് ഇന്ത്യക്കാരുടെ സംഭാവനകള്‍ ഏറെ സ്തുത്യര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഖിയാഫ് ലോഞ്ചിംഗിന് ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിലെ സാംസ്കാരിക വിഭാഗം സാരഥി മര്‍യം  അല്‍ അലി, കൾച്ചറൽ ഡിപ്പാർട്ട്മെന്റ് മേധാവിയുടെ ഓഫീസ് ഇന്‍ചാര്‍ജ് ആദിൽ അൽ-കൽദി, സാംസ്കാരിക കാര്യ വിഭാഗം വിദഗ്ധ ഖുലൂദ് അല്‍ഖലീഫ എന്നിവരും ഗള്‍ഫ് ടൈംസ് മാര്‍കറ്റിംഗ് മാനേജര്‍ ഹസന്‍ അലി അല്‍അന്‍വാരിയും ഐ.സി.സി പ്രസിഡണ്ട് പി.എന്‍ ബാബുരാജന്‍, ഐ.സി.ബി.ഫ് സെക്രട്ടറി സാബിത് സഹീര്‍ എന്നിവരും ദോഹയിലെ സാമൂഹ്യ-സാംസ്കാരിക പ്രമുഖരും നേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published.