No Image Available

ഉത്തമവൃക്ഷം (കഥകള്‍)

 Author: Valooran  Tags: Uthamavriksham |
 Description:

മരണവും, ജീവിതാസക്തിയും, പ്രവാസവും, നിസ്സഹായതയും, വിഷാദവും, വിഭ്രാന്തിയും ചേർന്ന് രചിക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. മറഞ്ഞിരിക്കുന്ന മനസ്സുകളെ തെളിമയോടെ കാണിച്ചു തരികയാണ് സൂക്ഷ്മദൃക്കായ കഥാകാരൻ. വിഷാദം ചുരത്തുന്ന ചുവരുകളും ശ്മശാനത്തിലേക്ക് തുറക്കുന്ന ജാലകവുമുള്ള ഒരു മുറിയിൽ കുടുങ്ങിപ്പോയ വിമ്മിഷ്ടം കഥകളിൽ നമ്മൾ അറിയുന്നെങ്കിൽ അത് കഥയല്ല ജീവിതം തന്നെയാണ്.

 

നവമായ കഥാ പരിസരം സൃഷ്ട്രിക്കുന്നതിൽ ഏറെ ശ്രദ്ധിക്കുന്നുണ്ട് വാളൂരാൻ. ഒന്നും മറ്റൊന്ന് പോലെയല്ല. ടെക്കീലയും, ലൈമും, പ്ലമ്മും എല്ലാം ചേർത്ത്, ഏകാന്തതയും, വന്യതയും, സെറീൻ സൈലൻസും സമം ചേർത്ത് ഇനിയും ഒരുപാട് മനസ്സുകളുടെ കഥകൾ പറയട്ടെ വാളൂരാൻ – ഷീല ടോമി

പ്രസാധകർ: കൈരളി ബുക്സ്

 Back