No Image Available

മനസ്സാക്ഷി (നോവല്‍)

 Author: Hijas Muhammed
 Description:

മനസ്സ് ഏതെങ്കിലും ഒരു വിഷയത്തില്‍ പൂര്‍ണ്ണമായി കേന്ദ്രീകരിക്കുമ്പോള്‍ മറ്റു ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം നാം അറിയാതെ പോകുന്നു. കാണാനും, കേള്‍ക്കാനും, അറിയാനും മറ്റും സാധിക്കുന്ന ആ മനസ്സിനെ ബോധ മനസ്സ്,അബോധമനസ്സ്, ഉപബോധമനസ്സ് എന്നിങ്ങനെ ശാസ്ത്രം മൂന്നായി തരം തിരിച്ചിട്ടുണ്ട്. ബോധമനസ്സ് പേരുപോലെതന്നെ ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുന്നു. അബോധ മനസ്സിന്‌ ആധുനിക വൈദ്യ ശാസ്ത്രം വലിയ പ്രാധാന്യമൊന്നും കൊടുത്തിട്ടില്ല. പക്ഷെ ഉപബോധമനസ്സ്, അത് കഴിഞ്ഞകാലാനുഭവങ്ങളുടെ കലവറയാണ്‌. അമ്മയുടെ ഉദരത്തില്‍ ശിശു ഉരുവായതു മുതല്‍ കഴിഞ്ഞ നിമിഷം വരെയുള്ള എല്ലാ സംഭവ വികാസങ്ങളുടെയും അനുഭവങ്ങളുടെയും ശേഖരമാണിത്‌.അങ്ങനെയുള്ള മനസ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷി-യായിരിക്കുന്നത് എന്താണോ അതാണ്‌ മനസാക്ഷി”

ഒരു പഴയ സര്‍പ്പക്കാവ് നിലകൊള്ളുന്ന മാടവന ഇല്ലത്തേക്ക് എത്തിപ്പെടുന്ന ഒരു ക്രൈസ്തവ കുടുംബത്തിന്‍റെ അനുഭവകഥയാണിത്. പൂര്‍വികരില്‍ നിന്നും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്വീകരിച്ച് അത് മാത്രം പ്രചരിപ്പിച്ച് മനുഷ്യ മനസ്സുകളില്‍ വിഷം കയറ്റി ചീറ്റുന്ന സമൂഹത്തില്‍ അകപ്പെട്ട ജോണിയുടെ കഥ. മതവും ജാതിയും ദൈവങ്ങളുമെല്ലാം നമ്മുടെ മനസാക്ഷിക്ക് മുന്നില്‍ ആയിരിക്കണം. നല്ലത് മാത്രം ചിന്തിച്ച്, നല്ലത് മാത്രം ചെയ്ത് ആ മനസാക്ഷിയെ സംരക്ഷിച്ച് ഇനി വരുന്ന തലമുറയെ ഈ മതില്‍ക്കെട്ടില്‍ നിന്നും മോചിപ്പിക്കാം

Pages:  81
Price : 105 RS

 Back