
Description:
അധിനിവേശത്തിന്റെ ചരിത്രം മാത്രം പറയുന്ന വയനാടിന്റെ ഭൂമികയിൽ നിന്നും ആദ്യമായി ചുരമിറങ്ങി പോയവരുടെ കഥപറയുകയാണ് “മലക്കാരി”. എൺപതുകളിൽ തൊഴിലിടങ്ങളിലേക്ക് പറിച്ചുനടപെട്ട കീഴാള പെൺകുട്ടികൾ വളർന്നുവരുന്ന ദേശമോ സാഹചര്യങ്ങളോ അന്വേഷിക്കാൻ പോലുമാവാതെ മക്കളെ നഷ്ടപെട്ട, നിസ്സഹായരായ മാതാപിതാക്കളുടെ കഥയാണ് ഇത്. ദേശത്തെയും മനുഷ്യരെയും അറിയാനുള്ള ഉദ്യമമാണ് ഇത്. അനിതരസാധാരണമായ സ്നേഹബന്ധങ്ങളെക്കുറിച്ച് പറയുന്ന ഈ കൃതി, ഗോത്രജീവിതത്തിന്റെ ചില അടരുകളെങ്കിലും മിഴിവോടെ കാണിച്ചുതരുന്നുമുണ്ട്.
പ്രസാധകര്‍- കൈരളി ബുക്ക്സ്