No Image Available

കടന്നലുകള്‍ പെരുകും വിധം (കവിതകള്‍)

 Author: ഷംല ജഹ്ഫര്‍  Tags: Kadannalukal Perukum Vidham |
 Description:

‘കണ്ടാലഴകും തൊട്ടാൽ നീറ്റലും പകരുന്ന കവിത’എന്നാണ് പുസ്തകത്തിന്റെ അവതാരികയിൽ ആർഷകബനി കുറിച്ചത്. ഓരോ കവിതയിലൂടെ സഞ്ചരിക്കുമ്പോൾ അത് എത്രത്തോളം സത്യമാണെന്ന് അനുവാചകന് ബോധ്യപ്പെടും.

മനസ്സ് അസ്വസ്ഥമാകുമ്പോഴാണ് ഉള്ളിൽ കവിത മുളക്കാറ്. കവിത കയറിയ മനസ്സാവട്ടെ വല്ലാത്തൊരവസ്ഥയിലുമാവും. അത്കൊണ്ട് തന്നെ അതിജീവനമാണ് എനിക്കെന്റെ കവിതകൾ എന്ന് ആമുഖത്തിൽ കവി പറയുന്നു.

ഇതിലെ മിക്ക കവിതകളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. പുസ്തകത്തിന്റെ പേര് കൂടിയായ കടന്നലുകൾ പെരുകും വിധം എന്ന തലക്കെട്ടോട് കൂടിയ കവിതക്ക് 2021 കലാലയം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

പേജ് : 112
പ്രസാധകര്‍- ധ്വനി ബുക്സ്,  2022 July

 

 Back