No Image Available

ലോക കപ്പ് – അനുഭവസാക്ഷ്യം (ഓര്‍മ്മക്കുറിപ്പുകള്‍)

 Author: ശാഫി പിസി പാലം  Tags: Lokakapp- Anubhava Saakshyam |
 Description:

ഒരു ലോകകപ്പ് വളണ്ടിയറുടെ ഓര്‍മ്മക്കുറിപ്പുകളാണ് ഈ കൃതി. താൻ അനുഭവിച്ച ഖത്തര്‍ ലോകകപ്പിന്റെ നേർകാഴ്ചകൾ അക്ഷരങ്ങളിൽ കോർത്തിണക്കി ഒരു ചെറു പുസ്തകമാക്കിയിരിക്കുകയാണ് ഷാഫി പി സി പാലം. ജീവിതത്തിന്റെ പല യാത്രകളിലും കണ്ടു മുട്ടി പിന്നീട് അറ്റു പോയ പല കണ്ണികളെയും ഖത്തർ ഒരുമിപ്പിച്ചു എന്നാണ് ഗ്രന്ഥകാരന്‍ ഇതിലൂടെ പറയുന്നത്.

ബിസ്ത് പുതച്ചു കപ്പ് നേടിയ മെസ്സിയും , കപ്പ് കയ്യിലേന്തി പൊട്ടി കരഞ്ഞ ഡി മരിയയും, എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി കരയാതെ ചിരിയിൽ കളം വിട്ട ലൂക്ക മോഡ്രിച്ചും , വരാനിരിക്കുന്ന ലോകത്തൊര താരങ്ങളെ പരിചയപ്പെടുത്തിയ സ്പാനിഷ് പടയും ,അങ്ങനെ അങ്ങനെ ഖത്തര്‍ വേള്‍ഡ് കപ്പ് സമ്മാനിച്ച അനേകം ചിത്രങ്ങളുണ്ട്, എല്ലാം ഒന്നിനൊന്ന് മനോഹരം. അവയെല്ലാം ശാശ്വതീകരിക്കുകയാണ് ഈ പുസ്തകത്തിലൂടെ ശാഫി ചെയ്യുന്നത്.

 Back