
Description:
കവിത എന്നാൽ സ്പൊണ്ടേനിയസ് ഓവർഫ്ലോ ഓഫ്… എന്ന ചൊല്ല അന്വർത്ഥമാക്കുന്നവയല്ല ഈ കവിതകൾ, മറിച്ച്, ജീവിച്ച പരിസരങ്ങളുടെ റൂട്ട്മാപ്പിൽ കാണുന്ന ഇലകൾ പറിച്ചെടുത്ത് വാറ്റിക്കുറുക്കിയ വരികളാണ്. അതിന്റേതായ ചൂരും ഉശിരും ഉറപ്പുമുണ്ട് ഈ കവിതകൾക്കെന്ന് നിസ്സംശയം പറയാം. ഈ കവി നടന്ന വഴികളും കണ്ട കാഴ്ചകളും അയാൾക്ക് കുറച്ച് മുമ്പേ നടന്നുതീർത്തവനെന്ന നിലയിൽ ഈയുള്ളവൻ തറപ്പിച്ച് പറയട്ടെ ഈ കവിതക്കൂട്ടിലെ സ്വാദ് ആ ഒറിജിനൽ ജൈവികതതന്നെയാണ്. ഇതിലെ തീഷ്ണത ആ ഒറിജിനൽ തീഷ്ണത തന്നെയാണ്. ഇതിലെ സന്ദേഹങ്ങൾ ആ തലമുറയുടെ ഒറിജിനൽ സന്ദേഹങ്ങൾ തന്നെയാണ്. ഞാൻ എഴുതിയ വരികളാണ് ഞാൻ നടന്നുതീർത്ത വഴികൾ എന്ന് ഈ കവി അവകാശപ്പെട്ടാൽ അത് നൂറുശതമാനവും അംഗീകരിക്കുക തന്നെ വേണ്ടിവരും. ഇക്കവിതകളുടെ ചുണയും ചൂരും അതിന് അടിവരയിടും.
പ്രസാധകര്‍ : Unicode
വില : 60 രൂപ