ഖിയാഫ് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഗ്രന്ഥകര്‍ത്താക്കളുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം (QIAF) ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. സെപ്തംബര്‍ 2 വെള്ളിയാഴ്ച വൈകു: 6:30 മുതല്‍ തുമാമയിലെ ഐ.ഐ.സി.സി കാഞ്ചാണി ഹാളില്‍ നടന്ന പരിപാടിയിലായിരുന്നു ലോഞ്ചിംഗ്. ഖത്തരീ ഓതേഴ്‌സ് ഫോറം പ്രോഗ്രാം വിഭാഗം മേധാവി സാലിഹ് ഗുറൈബ് അല്‍ഉബൈദലി യോഗം ഉദ്ഘാടനം ചെയ്തു. എഴുത്തും വായനയും Read More …

ഖിയാഫ് ഔപചാരിക ഉദ്ഘാടനം- പത്ര സമ്മേളനം നടത്തി

സെപ്തംബര്‍ 2 വെള്ളിയാഴ്ച വൈകു: 6:30 ന് തുമാമയിലെ ഐ.ഐ.സി.സി കാഞ്ചാണി ഹാളില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയുടെ വിശദ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു ലക്ഷ്യം. സംഘാടക സമിതിയുടെ തീരുമാന പ്രകാരം, ആഗസ്റ്റ് 30 ന് ഉച്ചക്ക് 1 മണിക്ക്, സൈതൂന്‍ റെസ്റ്റോറന്റില്‍ വെച്ചായിരുന്നു പത്ര സമ്മേളനം. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെയെല്ലാം പ്രതിനിധികള്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. Read More …

സാംസ്കാരിക സമന്വയത്തിൻ്റെ നിദർശനമായി ഖിയാഫ് പുസ്തക പ്രകാശനം

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള സാംസ്കാരിക – വാണിജ്യ ബന്ധം ചിരപുരാതനമാണെന്നും സാഹിത്യവിവർത്തനത്തിലൂടെ അത് കൂടുതൽ ശക്തിപ്പെടുമെന്നും ഖത്തറിലെ അറിയപ്പെട്ട സാംസ്കാരിക പ്രവർത്തകനും ഖത്തരീ ഫോറം ഫോർ ഓതേഴ്സ് പ്രോഗ്രാം ഡയറക്ടറുമായ സാലിഹ് ഗുറൈമ്പ് അൽ-ഉബൈദലി പറഞ്ഞു. ഫൈസൽ അബൂബക്കറിൻ്റെ ‘നിലാവിൻ നനവിൽ’ എന്ന ഉപവാസ കവിതാ സമാഹാരത്തിൻ്റെ അറബി വിവർത്തനം ‘മുൽഹമൻ മിൻ റുഇയത്തിൽ Read More …

ഖിയാഫ് ഇഫ്താര്‍ സംഗമം വേറിട്ട അനുഭവമായി

ഖത്തറിലെ ഇന്ത്യന്‍ ഗ്രന്ഥ കര്‍ത്താക്കളുടെ കൂട്ടായ്മയായ ഖിയാഫ് (ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം വേറിട്ട അനുഭവമായി. ഏപ്രില്‍ 8ന് വെള്ളിയാഴ്ച, ശഹാനിയയിലെ പ്രത്യേക തമ്പില്‍ വെച്ച് നടന്ന ഇഫ്താറില്‍ അമ്പതിലേറെ വരുന്ന ഖിയാഫ് അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. വൈകുന്നേരം നാല് മണിയോടെ തുടങ്ങിയ സംഗമത്തില്‍ പ്രസംഗം, കവിതാലാപനം, കുട്ടികള്‍ക്കായി കളറിംഗ്, ക്വിസ് Read More …