
Description:
ഗൃഹാതുരതയുടെ തറവാടോർമ്മകൾ പങ്കുവെക്കുന്ന ഒരു പിടി കഥകളുടെ സമാഹാരം. കഥകളധികവും നിരൂപകപ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്. വായനക്കാരനോട് ചേർന്ന് നിൽക്കുന്ന കഥാപാത്രനിർമ്മിതിയാൽ, “തേൻവരിക്ക”യിലെ കഥകളൊക്കെയും മികച്ചതാണെന്ന് പറയാം. നമ്പ്യാരുവീടിന്റെ കഥ പറഞ്ഞ മീനാക്ഷിയും, തേൻവരിക്കയെന്ന കഥയിലെ കേന്ദ്ര കഥാപാത്രമായ മാഷേട്ടനും മലയാളികൾക്ക് അത്രമേൽ ചിരപരിചിതരാണെന്ന തോന്നലുളവാക്കുന്നതാണ്.
പ്രസാധകർ : ബ്ലൂ ഇങ്ക് ബുക്ക്സ് (തലശ്ശേരി)