ഖിയാഫ് ഔപചാരിക ഉദ്ഘാടനം- പത്ര സമ്മേളനം നടത്തി

സെപ്തംബര്‍ 2 വെള്ളിയാഴ്ച വൈകു: 6:30 ന് തുമാമയിലെ ഐ.ഐ.സി.സി കാഞ്ചാണി ഹാളില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയുടെ വിശദ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു ലക്ഷ്യം.

സംഘാടക സമിതിയുടെ തീരുമാന പ്രകാരം, ആഗസ്റ്റ് 30 ന് ഉച്ചക്ക് 1 മണിക്ക്, സൈതൂന്‍ റെസ്റ്റോറന്റില്‍ വെച്ചായിരുന്നു പത്ര സമ്മേളനം. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെയെല്ലാം പ്രതിനിധികള്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

ഖിയാഫിനെ പ്രതിനിധീകരിച്ച്, പ്രസിഡന്റ് ഡോ. സാബു കെ.സി, ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ, ട്രഷറര്‍ സലീം നാലകത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌റഫ് മടിയാരി, അന്‍സാര്‍ അരിമ്പ്ര തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.