പറ്റുപുസ്തകം

സ്വന്തം നാടായ കൊടുവള്ളിയിലെ ‘ചെറിയ സ്കൂൾ’ എന്നറിയപ്പെടുന്ന, ഗവ. എൽ.പി.സ്കൂളിലായിരുന്നു, എന്റെ പ്രാഥമിക പഠനം.  അങ്ങാടിക്കടുത്താണ് സ്കൂൾ. അതിനാൽ വൈകിട്ട് സ്കൂൾ വിട്ടാൽ വീട്ടിലേക്ക് കറി വെക്കാനുള്ളതും  മറ്റു പലചരക്കു സാധനങ്ങളും വാങ്ങിക്കൊണ്ടു പോകേണ്ട ജോലി അന്ന് നാലാം ക്ലാസുകാരനായ എന്റേതായി മാറി. ഞങ്ങൾ  പലചരക്ക് സാധനങ്ങൾ സ്ഥിരം വാങ്ങിയിരുന്ന പറ്റുകടയുണ്ട്, മാർക്കറ്റിനടുത്ത്. ആഴ്ചയിലൊരിക്കലാണ് വിശദമായ വാങ്ങലിന്റെ ദിവസം. Read More …

ഒരു കോണ്ട്രാക്റ്ററുടെ ഡയറി

പണ്ട് പത്താം തരം എത്തും മുമ്പേ രണ്ടു മാസത്തെ സ്കൂൾ അവധിക്ക് എന്തെങ്കിലും കിട്ടിയ പണിയെടുക്കുക പതിവുണ്ടായിരുന്നു. കോൺട്രാക്ടർ മനാഫ്‌ക്ക അയൽവാസിയാണ്. മൂപ്പരുടെ വിശ്വസ്ത സേവകനായി കാര്യസ്ഥന്റെ പണി കിട്ടിയ കുറച്ചു നാൾ. മനാഫ്ക്ക എത്തിടാൻ വൈകുന്ന ചില സൈറ്റിൽ എന്നെയും പറഞ്ഞു വിടും. ഒരിക്കൽ വെളിയങ്കോട് ഒരു പ്രവാസി കുടുംബത്തിൽ കിണർ പണി നടന്നുകൊണ്ടിരിക്കുന്നു. Read More …