മനുഷ്യൻ

ഗുജറാത്തിലെ മുസ്ലിമിന് വേണ്ടി സംസാരിച്ചപ്പോൾ ഞാൻ തീവ്രവാദിയായി. പഞ്ചാബിലെ കർഷകന് വേണ്ടി സംസാരിച്ചപ്പോൾ ഞാൻ ഭീകരവാദിയായി. ദളിതനും ആദിവാസിക്കും വേണ്ടി ശബ്ദിച്ചപ്പോൾ ഞാൻ നക്സലൈറ്റ് ആയി. പ്രകൃതിക്ക് വേണ്ടി നിലകൊണ്ടപ്പോൾ ഞാൻ വികസന വിരോധിയായി. യുദ്ധവെറിക്കെതിരെ സംസാരിച്ചപ്പോൾ ഞാൻ രാജ്യദ്രോഹിയായി. രാഷ്‌ടീയക്കാരുടെ കാപട്യം തുറന്നു കാട്ടിയപ്പോൾ ഞാൻ അരാഷ്ട്രീയവാദിയായി. പലസ്തീനിലെ പീഡിതർക്ക് വേണ്ടി പേനയേന്തിയപ്പോൾ ഞാൻ Read More …

മുറ്റത്തെ പേരമരം

Muttathe Peramaram

ഓർമ്മവച്ച നാൾമുതൽ ഞാൻ കാണുന്നതാണ് ഉമ്മറമുറ്റത്ത് പടർന്നു വിണുകിടക്കുന്ന പേരമരം. ഒന്നും ചെയ്യാനില്ലാത്ത പകലുകളിൽ കോലായത്തെ തിണ്ണമേൽ പേരമരത്തേയും നോക്കിയിരിക്കും. അച്ഛന് ഇരിക്കാനുള്ള ചാരുകസേരയിന്മേൽ കാലുകളും കയറ്റിവച്ച് തിണ്ണയിലെ ഉരുണ്ടതൂണുകൾക്കിടയിലൂടെ പേരമരത്തേയും നോക്കിയിരിക്കാൻ എന്തോ ഒരു സുഖമാണ്. തന്റെ ആ ഇരുപ്പ് അമ്മയുടെ പുരാണപ്പെട്ടി തുറക്കാനുള്ള വളമാണ്.“നെനക്കറിയോ…. നെന്റെ മുത്തശ്ശന്റെ അച്ഛൻ നട്ടതാ.. ഈ പേരമരം” Read More …

ചിരികൊലുസ്സ്

“നിറയെ കിലുങ്ങുന്ന ചെറിയ മണികൾ വേണം, അത് എന്റെ ചിരിയേക്കാൾ ഉറക്കെ കിലുങ്ങണം” അമ്പലക്കുളത്തിൽ മുങ്ങാങ്കുഴിയിടുന്നതിനു മുന്നേ അനിയന്റെ കാതിൽ അവൾ തനിക്ക് പിറന്നാളിന് അച്ഛൻ വാങ്ങിത്തരാൻ പോകുന്ന കൊലുസ്സ് എങ്ങനെ വേണം എന്ന് സ്വകാര്യം പറഞ്ഞു. തനിക്ക് പങ്ക് കിട്ടാത്തതെന്തും അച്ഛനോടും അമ്മയോടും കൂട്ടുചേർന്ന് നിരുത്സാഹ പെടുത്താറുള്ളതുപോലെ ഇതും, പക്ഷെ കൊലുസ്സ് അത് തനിക്ക് Read More …

ഒരു ബാലകാല്യ ഓര്‍മ്മ

എന്റെ ബാല്യകാലത്തെ ഓര്‍‌മ്മകളില്‍ നിന്നും ചില ചിതറിയ ചിത്രങ്ങള്‍ പങ്കു വെക്കുകയാണ്‌. ബന്ധുക്കളില്‍ നിന്നുള്ള ചിലര്‍ പ്രസ്‌തുത ചിത്രങ്ങള്‍‌ക്ക്‌ അല്‍‌പം കൂടെ നിറം പകര്‍‌ന്നു നല്‍‌കിയപ്പോള്‍ കുറച്ചു കൂടെ വ്യക്തത കൈവരിക്കാന്‍ കഴിയുന്നുണ്ട്‌. പ്രൈമറി ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ ഓര്‍‌മ്മയ്‌ക്ക്‌ ആസ്‌പദമായ സം‌ഭവം. കൃത്യമായി പറഞ്ഞാല്‍, അന്നെനിക്ക്‌ എട്ടു വയസ്സ്‌ പ്രായം. മുസ്‌ലിം ആണ്‍‌കുട്ടികളുടെ ചേലാ Read More …

നടവഴി നടുവില്‍

വഴികളേറെ നടന്നു തീർന്നെന്ന തോന്നലെത്തുമ്പോൾ,  കാഴ്ചകളിൽ നിന്ന്നടവഴികളിൽ നിന്ന്വാഴ്‌വിന്റെ  പല ചെടിപ്പടർപ്പുകൾപടർന്ന് കയറിയിട്ടുണ്ടാവുംഏതൊരാളിലും. ഭ്രമങ്ങളുടെ തിരയടികൾ അസ്തമിച്ചകടലിലേക്കൊരു കുഞ്ഞു സൂര്യൻചൂട്ടുകത്തിച്ചു വരും പോലെ,അകമുറിവുകളിൽമിന്നാമിന്നികൾ ചേക്കേറും. ചില്ലകളിൽ നിലാവെട്ടം തൂക്കിയിട്ട  തണൽമരമെന്ന പോലെ നിവർന്നു നിൽക്കാനാവും ചിലപ്പോൾ.  പൊടുന്നനെ,ഇലകളെല്ലാംകൊഴിഞ്ഞു തളർന്നൊരുഒറ്റമരത്തടിയെന്നും തോന്നാം. വീണ്ടും തളിർത്തൊരുപൂമരമാവാൻഒറ്റ മഴ മതിയാവും. കിതപ്പുകൾക്കപ്പുറത്തേക്ക്ഏതിടി മിന്നലിലുംഉള്ളുലയാതെ പറക്കാനറിയുന്നൊരുപറവയുണ്ടാവുമുള്ളിൽ.  അപകട വളവുകളിൽചൂട്ടു കെട്ടുപോയവനെപ്പോലെആധികൾ അകത്തുറഞ്ഞുകൂടുന്ന നേരങ്ങളും വന്നു പോകും. ഏതിരുളിലും ചതുപ്പിലുംഉണർന്നു കത്താൻതീയും Read More …

അടച്ചിട്ട മുറിയിലെ താമസക്കാർ 

അബ്ദുൽ കാതർ അറയ്ക്കലിന്റെ പുസ്തകത്തിനൊരു വായനാ കുറിപ്പ് കൃഷ്ണകുമാര്‍ കണിയാട്ടിൽ -ഒരു വായനാകുറിപ്പ് ജീവൻ തുടിക്കുന്ന ശിൽപ്പങ്ങൾ മെയ്യാൻ ശില്പിക്ക് കരവിരുതിനൊപ്പം സാകൂതമായ  കാഴ്ച്ചയും വേണം. അതുപോലെ ജീവിതഗന്ധിയായ കഥകൾ മെനയാൻ കേട്ടറിവും കണ്ടറിവും കൊണ്ടറിവും ധാരാളമായുള്ള എഴുത്തുകാരനേ കഴിയൂ.  എന്തിന് രോഗാവസ്ഥയേയും മരണത്തേയും സരളമായി വിശ്വാസങ്ങളോട് ചേർത്ത് നിർത്തി കഥപറയുന്നു കാതർ! വായിക്കുകയാണെന്ന തോന്നലുളവാക്കാതെ അത്രടം Read More …

ക്രിസ്റ്റീന

ബുഷ്റ അസ്കര്‍ നേർത്ത മഞ്ഞിൻ തുള്ളികൾ കാറിന്റെ ഡോറിന്റെ  ചില്ലിൽ രൂപപ്പെടുകയും അലിഞ്ഞില്ലാതാവുകയും  ചെയ്തു കൊണ്ടിരുന്നു. അത് അകത്തു നിന്നും പുറത്തേക്കുള്ള കാഴ്ചയെ മറച്ചിരുന്നു. “Let me know her vitals in each hour,,? Ok???  Yes… ഡോക്ടർ….!! അപ്പുറത്ത് സിസ്റ്റർ മിനി ഉത്തരം നൽകി… ഡോക്ടർ ജൂഡ്  ഹോസ്പിറ്റലിലേക്ക് വിളിച്ച കോൾ കട്ടാക്കി.. Read More …

മേഘത്തേരിലെ സ്വപ്നം

ആന്‍സി മോഹന്‍ മാത്യൂ ഇന്നലെവരെ തൻവിക ചിരിക്കുന്നുണ്ടായിരുന്നു.കാഴ്ചകൾ കാണുന്നുണ്ടായിരുന്നു. കൂട്ടത്തിലെ സെൽഫി ഭ്രാന്തി നീന പറയുമ്പോൾ മൊബൈലിന്റെ ഫ്രണ്ട് ക്യാമറയ്ക്കു മുന്നിൽ ഇളിക്കുന്നുമുണ്ടായിരുന്നു. കോപ്രായങ്ങൾ കാട്ടുന്ന കോമാളിയെ പോലെ.ഓർമ്മകൾ നെയ്യാൻ, താൻ ആഘോഷത്തിലാണെന്നു സ്വയം ബോധിപ്പിക്കാൻ. ഇന്ന് പക്ഷെ അവൾ തളർന്നിരിക്കുന്നു.ഇടനെഞ്ചിൽ സ്ഥാനം പിടിച്ച ഭാരം താങ്ങാൻ അവൾ പാടുപെട്ടു. രാവിലെ എഴുന്നേറ്റില്ല.പല്ലു തേച്ചില്ല. ചുരുണ്ട Read More …

തമസ്സ്

സതീഷ് കാക്കരാത്ത് അണയാത്ത നാളങ്ങൾ ഉള്ളിലൊളിപ്പിച്ചതഗ്നി എൻ വഴിത്താരയിൽ വന്നു നിറഞ്ഞീടവേ അറിയുന്നു ഞാനെന്നിലെ തമസ്സിനെ, തമസ്സിൻ കടലാഴങ്ങളെ ഇന്നീ തീരത്തു ഏകനായ് ചുറ്റിത്തിരിയവേ എന്നെ വലയം വയ്ക്കുന്ന ചിന്തകൾ നാളയുടെ സ്പന്ദനങ്ങൾ മറക്കുന്നു മറവിയുടെ മഹാമേരുക്കൾ എന്നിലേക്കണയുന്നു വീണ്ടും ക്ഷയിക്കുന്ന ഓർമ്മകോശങ്ങൾതൻ ഉൾച്ചൂടിലെരിയുന്നു ക്ഷണികമാം ചിന്താശകലങ്ങൾ ശൂന്യമാണ് ആവനാഴികൾ വെറും മണ്ണിൽ ആഴ്ന്നുപോം രഥചക്രങ്ങൾ Read More …

പ്രണയവര്‍ഷഗാനം

പെണ്ണേ… നീയും കേൾക്കുന്നുവല്ലേ ആ പ്രണയ ഗാനം നീയും മൂളുന്നത് അത് കേട്ടിട്ടാണല്ലേ നീ താളം പിടിക്കുന്നതും ചുവടെടുത്ത് നടനമാടുന്നതും ആ പ്രണയഗാന ശ്രവണത്തിലാണല്ലേ പെണ്ണേ… പറയുമോ ആ പ്രണയ ഗാനം ആരുടെ വരികൾ ആരുടെയാലാപനം ആരുടെ സംഗീതം ഓ… ഇപ്പോളറിഞ്ഞു അറിഞ്ഞപ്പോൾ മനസ്സിൽ സംഗീത സോപാനം സന്തോഷ സൗഭാഗ്യ സാമ്രാജ്യം നിന്റെ ഹൃദയതാളത്തിനിടയിൽ പാടും Read More …