
ഓർമ്മവച്ച നാൾമുതൽ ഞാൻ കാണുന്നതാണ് ഉമ്മറമുറ്റത്ത് പടർന്നു വിണുകിടക്കുന്ന പേരമരം. ഒന്നും ചെയ്യാനില്ലാത്ത പകലുകളിൽ കോലായത്തെ തിണ്ണമേൽ പേരമരത്തേയും നോക്കിയിരിക്കും. അച്ഛന് ഇരിക്കാനുള്ള ചാരുകസേരയിന്മേൽ കാലുകളും കയറ്റിവച്ച് തിണ്ണയിലെ ഉരുണ്ടതൂണുകൾക്കിടയിലൂടെ പേരമരത്തേയും നോക്കിയിരിക്കാൻ എന്തോ ഒരു സുഖമാണ്. തന്റെ ആ ഇരുപ്പ് അമ്മയുടെ പുരാണപ്പെട്ടി തുറക്കാനുള്ള വളമാണ്.“നെനക്കറിയോ…. നെന്റെ മുത്തശ്ശന്റെ അച്ഛൻ നട്ടതാ.. ഈ പേരമരം” Read More …