പറ്റുപുസ്തകം

സ്വന്തം നാടായ കൊടുവള്ളിയിലെ ‘ചെറിയ സ്കൂൾ’ എന്നറിയപ്പെടുന്ന, ഗവ. എൽ.പി.സ്കൂളിലായിരുന്നു, എന്റെ പ്രാഥമിക പഠനം.  അങ്ങാടിക്കടുത്താണ് സ്കൂൾ. അതിനാൽ വൈകിട്ട് സ്കൂൾ വിട്ടാൽ വീട്ടിലേക്ക് കറി വെക്കാനുള്ളതും  മറ്റു പലചരക്കു സാധനങ്ങളും വാങ്ങിക്കൊണ്ടു പോകേണ്ട ജോലി അന്ന് നാലാം ക്ലാസുകാരനായ എന്റേതായി മാറി. ഞങ്ങൾ  പലചരക്ക് സാധനങ്ങൾ സ്ഥിരം വാങ്ങിയിരുന്ന പറ്റുകടയുണ്ട്, മാർക്കറ്റിനടുത്ത്. ആഴ്ചയിലൊരിക്കലാണ് വിശദമായ വാങ്ങലിന്റെ ദിവസം. Read More …