
വഴികളേറെ നടന്നു തീർന്നെന്ന തോന്നലെത്തുമ്പോൾ, കാഴ്ചകളിൽ നിന്ന്നടവഴികളിൽ നിന്ന്വാഴ്‌വിന്റെ പല ചെടിപ്പടർപ്പുകൾപടർന്ന് കയറിയിട്ടുണ്ടാവുംഏതൊരാളിലും. ഭ്രമങ്ങളുടെ തിരയടികൾ അസ്തമിച്ചകടലിലേക്കൊരു കുഞ്ഞു സൂര്യൻചൂട്ടുകത്തിച്ചു വരും പോലെ,അകമുറിവുകളിൽമിന്നാമിന്നികൾ ചേക്കേറും. ചില്ലകളിൽ നിലാവെട്ടം തൂക്കിയിട്ട തണൽമരമെന്ന പോലെ നിവർന്നു നിൽക്കാനാവും ചിലപ്പോൾ. പൊടുന്നനെ,ഇലകളെല്ലാംകൊഴിഞ്ഞു തളർന്നൊരുഒറ്റമരത്തടിയെന്നും തോന്നാം. വീണ്ടും തളിർത്തൊരുപൂമരമാവാൻഒറ്റ മഴ മതിയാവും. കിതപ്പുകൾക്കപ്പുറത്തേക്ക്ഏതിടി മിന്നലിലുംഉള്ളുലയാതെ പറക്കാനറിയുന്നൊരുപറവയുണ്ടാവുമുള്ളിൽ. അപകട വളവുകളിൽചൂട്ടു കെട്ടുപോയവനെപ്പോലെആധികൾ അകത്തുറഞ്ഞുകൂടുന്ന നേരങ്ങളും വന്നു പോകും. ഏതിരുളിലും ചതുപ്പിലുംഉണർന്നു കത്താൻതീയും Read More …