മനുഷ്യൻ

ഗുജറാത്തിലെ മുസ്ലിമിന് വേണ്ടി സംസാരിച്ചപ്പോൾ ഞാൻ തീവ്രവാദിയായി.

പഞ്ചാബിലെ കർഷകന് വേണ്ടി സംസാരിച്ചപ്പോൾ ഞാൻ ഭീകരവാദിയായി.

ദളിതനും ആദിവാസിക്കും വേണ്ടി ശബ്ദിച്ചപ്പോൾ ഞാൻ നക്സലൈറ്റ് ആയി.

പ്രകൃതിക്ക് വേണ്ടി നിലകൊണ്ടപ്പോൾ ഞാൻ വികസന വിരോധിയായി.

യുദ്ധവെറിക്കെതിരെ സംസാരിച്ചപ്പോൾ ഞാൻ രാജ്യദ്രോഹിയായി.

രാഷ്‌ടീയക്കാരുടെ കാപട്യം തുറന്നു കാട്ടിയപ്പോൾ ഞാൻ അരാഷ്ട്രീയവാദിയായി.

പലസ്തീനിലെ പീഡിതർക്ക് വേണ്ടി പേനയേന്തിയപ്പോൾ ഞാൻ തീവ്രനിലപാടുകാരനായി.

കപടദേശീയതയേയും ഭരണകൂട ഭീകരതയെയും കുറിച്ച് പറഞ്ഞപ്പോഴൊക്കെ ഞാൻ രാഷ്ട്രവിരോധിയായി.

പലപ്പോഴായി,മനുഷ്യർക്ക് വേണ്ടി സംസാരിച്ചപ്പോൾ, അപ്പോഴൊക്കെ ഞാൻ ” മനുഷ്യനേ” അല്ലാതായി.

Leave a Reply

Your email address will not be published.