
പെണ്ണേ…
നീയും കേൾക്കുന്നുവല്ലേ
ആ പ്രണയ ഗാനം
നീയും മൂളുന്നത്
അത് കേട്ടിട്ടാണല്ലേ
നീ താളം പിടിക്കുന്നതും
ചുവടെടുത്ത് നടനമാടുന്നതും
ആ പ്രണയഗാന ശ്രവണത്തിലാണല്ലേ
പെണ്ണേ…
പറയുമോ
ആ പ്രണയ ഗാനം
ആരുടെ വരികൾ
ആരുടെയാലാപനം
ആരുടെ സംഗീതം
ഓ… ഇപ്പോളറിഞ്ഞു
അറിഞ്ഞപ്പോൾ
മനസ്സിൽ സംഗീത സോപാനം
സന്തോഷ സൗഭാഗ്യ സാമ്രാജ്യം
നിന്റെ ഹൃദയതാളത്തിനിടയിൽ
പാടും ആൺ കുയിൽ ഞാൻ
എന്റെ ഹൃദയ താളമേളത്തിനിടയിൽ
പാടും പെൺ കുയിൽ നീയും
ഇപ്പോൾ കേട്ടതും
എന്നെന്നും കേൾപ്പതും
ഇരു കുയിലിൻ
പ്രണയ ഗാനം
ഹൃദയസംഗമ യുഗ്മഗാനം
അവിടെ നിന്നും പ്രണയഹർഷം
അവിടെ നിന്നും പ്രണയഗാനവർഷം
****
പൂർണത തേടി
എഴുതിക്കൊണ്ടിരിക്കുന്ന മഹാകാവ്യം
എന്തുകൊണ്ടോ അപൂർണം
ഒരൊറ്റ വാക്കു കൂടി വേണം
അതൊരുത്തമ വാക്കാവണം
പെണ്ണേ…
ഈ കവിതയിൽ വന്നിരുന്നാലും
വരികളിൽ ചേർന്നുദിച്ചാലും
******
ഫൈസൽ അബൂബക്കർ